Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബിരുദ പ്രവേശനം, പ്രാക്ടിക്കല്‍ പരീക്ഷ, എം.എ. ഹിസ്റ്ററി വൈവ

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും കോളേജുകള്‍ നേരിട്ട് പ്രവേശനം നടത്തും. 

calicut university latest news
Author
First Published Sep 26, 2022, 3:20 PM IST

കോഴിക്കോട്:  കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും കോളേജുകള്‍ നേരിട്ട് പ്രവേശനം നടത്തും. 27 മുതല്‍ 28-ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരമുണ്ടായിരിക്കും. പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്തു സൂക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ
അവസാനവര്‍ഷ ബി.ഡി.എസ്. പാര്‍ട്ട്-2 ഏപ്രില്‍ 2020 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ 26 മുതല്‍ എടപ്പാള്‍ മലബാര്‍ ഡന്റല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്ററില്‍ നടക്കും.

എം.എ. ഹിസ്റ്ററി വൈവ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ  27 മുതല്‍ 30 വരെ തൃശൂര്‍ ശ്രീ. സി. അച്ചുതമേനോന്‍ ഗവ. കോളേജിലും മഞ്ചേരി എന്‍.എസ്.എസ്. കോളേജിലും നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ
സപ്തംബര്‍ 23-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 6-ന് നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി പ്രദര്‍ശനം, ദേശീയ സെമിനാര്‍, ഡി.ടി.പി. പരിശീലനം എന്നിവ സംഘടിപ്പിക്കുന്നു. പ്രദര്‍ശനം 27-ന് പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും. ബഹുഭാഷികതയും ഭാഷാസൂത്രണവും എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ 28-ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ-വൈസ് ചാന്‍സിലര്‍ പ്രൊഫ. വി. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. ഹിന്ദി ഡി.ടി.പി. പരിശീലനവും പക്ഷാചരണത്തോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

മലയാളം റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. നരവംശ ശാസ്ത്രം, ചരിത്രം, മലയാളം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കാണ് ഒക്‌ടോബര്‍ 7 മുതല്‍ 20 വരെ നടക്കുന്ന കോഴ്‌സില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 29-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in) ഫോണ്‍ 0494 2407350, 7351.

Follow Us:
Download App:
  • android
  • ios