കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 22 മുതല്‍ 28 വരെ പ്രൊമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 22 മുതല്‍ 28 വരെ പ്രൊമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 22-ന് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ ഒന്ന്, രണ്ട് വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവുമായി രാവിലെ 6.30-ന് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്‌സില്‍ ഹാജരാകണം.

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 15-ന് തുടങ്ങും. മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ 1-ന് തുടങ്ങും. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ചരിത്ര സെമിനാര്‍ 15, 16 തീയതികളില്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. 15-ന് രാവിലെ 9 മണിക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.