സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 13-ന് തുടങ്ങും

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022 റഗലുര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

പരീക്ഷ
സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 13-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ്, ഫിലോസഫി, അറബിക്, ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷകളുടെയും ഒന്നാം വര്‍ഷ ഹിസ്റ്ററി മെയ് 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം. എം.എ. മലയാളം, ഹിന്ദി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം വര്‍ഷ മെയ് 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം. പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 3 വരെ അപേക്ഷിക്കാം.

സര്‍വകലാശാലയില്‍ സൗജന്യ സിനിമാപ്രദര്‍ശനം
കാലിക്കറ്റ് സര്‍വകലാശാലാ ഫിലിം സൊസൈറ്റിയും പബ്ലിക് റിലേഷന്‍സ് വിഭാഗവും ചേർന്ന് കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സിനിമാ പ്രദര്‍ശനം നടത്തുന്നു. ഫെബ്രുവരി 14 മുതല്‍ 16 വരെ സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. 14-ന് രാവിലെ 10.30-ന് ഐ.ജി. മിനി സംവിധാനം ചെയ്ത ' ഡിവോഴ്സ് ' ആണ് ആദ്യചിത്രം.

സെല്‍മ, ക്ലാര സോള, ദ റോക്കറ്റ്, നാസിര്‍, ദ ഫ്രാഗ്മെന്റ്സ് ഓഫ് ഇല്യൂഷന്‍, അറിയിപ്പ് തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. രാവിലെ 10.30, ഉച്ചക്ക് 2.15, വൈകീട്ട് അഞ്ച്, രാത്രി ഏഴ് എന്നിങ്ങനെയാണ് പ്രദര്‍ശനസമയം. ദിവസവും വൈകീട്ട് സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ഓപ്പൺ ഫോറവും നടക്കും. 14-ന് വൈകീട്ട് അഞ്ച് മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമാ പ്രവര്‍ത്തകരായ പ്രതാപ് ജോസഫ്, പ്രതീഷ് പ്രസാദ്, പി.എസ്. റഫീഖ്, ജെംസില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാത്രി യാത്രക്ക് തടസ്സമായ കോളജിന്‍റെ 'ഗേറ്റ്' അടിച്ചുമാറ്റി വിദ്യാർഥികള്‍, ഒരാള്‍ പിടിയിൽ