Asianet News MalayalamAsianet News Malayalam

ബി.എഡ്. അലോട്ട്‌മെന്റ്, കൊമേഴ്‌സ് അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യു; കാലിക്കട്ട് സർവ്വകലാശാല വാർത്തകൾ

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

calicut university news
Author
First Published Sep 21, 2022, 2:06 PM IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 22-ന് രാവിലെ 10.30-ന് ഭരണവിഭാഗത്തിലുള്ള ഐ.ക്യു.എ.സി. ഹാളിലാണ് ഇന്റര്‍വ്യു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റഗ്രേറ്റഡ് പി.ജി. വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക്‌നില പരിശോധിക്കാവുന്നതാണ്. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മുന്‍ഗണനാക്രമത്തില്‍ കോളേജുകള്‍ നേരിട്ടാണ് പ്രവേശനം നടത്തുക.

സ്‌പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 19 മുതല്‍ കോളേജുകളില്‍ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടണം. ഫോണ്‍ 0494 2407016, 2660600

ബിരുദ പഠനം തുടരാനവസരം
അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ ബി.എ., ബി.എസ് സി മാത്തമറ്റിക്‌സ്, ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി തുടര്‍ പഠനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാനവസരം. 100 രൂപ ഫൈനോടു കൂടി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 2400288, 2407494.

ബി.എസ്.ഡബ്ല്യു. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ ബി.എസ്.ഡബ്ല്യു. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 22-ന് രാവിലെ 11 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 0496 2991119..

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഒന്നാം വര്‍ഷ / 1, 2 സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍  ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും. സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 11-ന് തുടങ്ങും.

Follow Us:
Download App:
  • android
  • ios