Asianet News MalayalamAsianet News Malayalam

കമ്പൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബര്‍ 27

ആദ്യഘട്ടപരീക്ഷ 2021 ഫെബ്രുവരി 21-ന് നടക്കും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.
 

can apply for combined geo scientist examination
Author
Delhi, First Published Oct 15, 2020, 8:46 AM IST

ദില്ലി: കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ 2021-ന് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുകളാണുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. ആദ്യഘട്ടപരീക്ഷ 2021 ഫെബ്രുവരി 21-ന് നടക്കും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.

കാറ്റഗറി I (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഒഴിവുകൾ): കെമിസ്റ്റ്, ഗ്രൂപ്പ് എ- 15.
കാറ്റഗറി II (സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലെ ഒഴിവുകൾ): സയന്റിസ്റ്റ് ബി (ഹൈഡ്രോളജി) ഗ്രൂപ്പ് എ- 16, സയന്റിസ്റ്റ് ബി (കെമിക്കൽ) ഗ്രൂപ്പ് എ- 3, സയന്റിസ്റ്റ് ബി (ജിയോഫിസിക്സ്) ഗ്രൂപ്പ് എ- 6.

യോഗ്യത
കെമിസ്റ്റ്/സയന്റിസ്റ്റ് ബി (കെമിക്കൽ): എം.എസ്സി. കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രി/അനലറ്റിക്കൽ കെമിസ്ട്രി.
സയന്റിസ്റ്റ് ബി (ഹൈഡ്രോളജി): ജിയോളജി/അപ്ലൈഡ് ജിയോളജി/മറൈൻ ജിയോളജി/ഹൈഡ്രോജിയോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം.
സയന്റിസ്റ്റ് ബി (ജിയോഫിസിക്സ്): എം.എസ്സി. ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/ജിയോഫിസിക്സ്/അപ്ലൈഡ് ജിയോഫിസിക്സ്/മറൈൻ ജിയോഫിസിക്സ്/ഇന്റഗ്രേറ്റഡ് എം.എസ്സി. എക്സ്പ്ലോറേഷൻ ജിയോഫിസിക്സ്/എം.എസ്സി. (ടെക്നോളജി) (അപ്ലൈഡ് ജിയോഫിസിക്സ്).

യോഗ്യതാപരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. 21-32 (നിയമാനുസൃത ഇളവുകളുണ്ട്) ആണ് പ്രായപരിധി. വിശദവിവരങ്ങൾക്ക് www.upsconline.nic.in സന്ദർശിക്കുക. അവസാന തീയതി: ഒക്ടോബർ 27

Follow Us:
Download App:
  • android
  • ios