കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സസ് ഹോസ്റ്റലില്‍ ഒഴിവുള്ള കുക്ക്, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്ക്കാലിക നിയമനമാണ്. താല്‍പര്യമുള്ളവര്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുമായി ജനുവരി 12ന് രാവിലെ 11ന് പഠനവകുപ്പില്‍ നടക്കുന്ന വോക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം. വിശദവിവരത്തിന് 9895924507 എന്ന നമ്പറല്‍ ബന്ധപ്പെടുക.