സംസ്ഥാന ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് പഞ്ചായത്ത്, നഗരകാര്യ ഗ്രാമവികസന വകുപ്പുകളിൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. 


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ ഫെബ്രുവരി 7 വരെ സമർപ്പിക്കാം. സംസ്ഥാന ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് പഞ്ചായത്ത്, നഗരകാര്യ ഗ്രാമവികസന വകുപ്പുകളിൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലൈഫ് മിഷൻ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒഴിവു വരുന്ന ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ സംസ്ഥാന സർക്കാർ സർവീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ളവർക്കാണ് അവസരം. അപേക്ഷകൾ ഇ-മെയിൽ മുഖേനയോ നേരിട്ടോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം. ഇ-മെയിൽ അപേക്ഷകൾ ifemissionkerala@gmail.com വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടുക.