Asianet News MalayalamAsianet News Malayalam

ഐ.ഐ.ടി കൊഗ്നിറ്റീവ് സയന്‍സില്‍ എം.എസ് സി: അപേക്ഷ ക്ഷണിച്ചു

അപേക്ഷാർത്ഥികൾ 2020-21ൽ ബാച്ചിലർ പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം. ഇന്റർവ്യൂവും, ഓൺലൈൻ പ്രവേശനപരീക്ഷയും അടിസ്ഥാനമാക്കിയാകും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. 
 

can apply for Msc in cognitive science at IIT
Author
Delhi, First Published Jan 26, 2021, 12:15 PM IST


ഗാന്ധിനഗർ: കൊഗ്നിറ്റീവ് സയൻസിലെ എം.എസ് സി കോഴ്‌സിലേക്ക് പ്രവേശനത്തിന് ഗാന്ധിനഗർ ഐ.ഐ.ടി.യിൽ അപേക്ഷ ക്ഷണിച്ചു. ബി.എ, ബി.എസ് സി, ബി.കോം, ബി.ടെക്, എം.ബി.ബി.എസ് എന്നിവയിൽ ഏത് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിൽ 55 ശതമാനം മാർക്ക് തത്തുല്യ ഗ്രേഡ് വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനവും വേണം. അപേക്ഷാർത്ഥികൾ 2020-21ൽ ബാച്ചിലർ പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം. ഇന്റർവ്യൂവും, ഓൺലൈൻ പ്രവേശനപരീക്ഷയും അടിസ്ഥാനമാക്കിയാകും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. 

ഒരു ഖണ്ഡികയുടെ അടിസ്ഥാനത്തിലുള്ള കോംപ്രിഹൻഷൻ ചോദ്യങ്ങൾ, സ്റ്റാറ്റിസ്റ്റിക്കൽ അഭിരുചി അളക്കുന്ന ചോദ്യങ്ങൾ എന്നിവ പരീക്ഷയ്ക്കുണ്ടാകും. കൊഗ്നിറ്റീവ് സയൻസിലുള്ള അഭിരുചി, ബിരുദ പ്രോഗ്രാമിൽ പഠിച്ച വിഷയങ്ങളെപ്പറ്റിയുള്ള അറിവ് എന്നിവ വിലയിരുത്തുന്നതാകും ഇന്റർവ്യൂ. ജനുവരി 31വരെ  https://cogs.iitgn.ac.in/ എന്ന ലിങ്കിലൂടെ ഫീസ് ഇല്ലാതെ അപേക്ഷ സമർപ്പിക്കാം. 

ഫെബ്രുവരി 28ന് നടത്തുന്ന ഓൺലൈൻ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് അടിസ്ഥാനത്തിലായിരിക്കും വിളിക്കുക. മാസം 5000 രൂപ സ്കോളർഷിപ്പായി ലഭിക്കും. ദേശീയ, അന്തർദേശീയ കോൺഫറൻസുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ 60,000 രൂപ വരെ ട്രാവൽ സ്കോളർഷിപ്പും ലഭിക്കാം.


 

Follow Us:
Download App:
  • android
  • ios