ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. SET/ NET അഭികാമ്യം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.
ആലുവ: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ 2026-ലെ മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ് - ക്രാഷ് കോഴ്‌സ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. SET/ NET അഭികാമ്യം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഓരോ മണിക്കൂറിനും 500 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 15,000 രൂപയാണ് ഹോണറേറിയം. അപേക്ഷകർ ബയോഡേറ്റ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 7 വൈകിട്ട് 5ന് മുമ്പ് ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 0484 2623304, 9188581148, 8921708401.
