Asianet News MalayalamAsianet News Malayalam

പുതിയ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എസ് സി വി റ്റി)യുടെ പാഠ്യപദ്ധതി അനുസരിച്ച് പുതുതായി  ആരംഭിക്കുന്ന അഞ്ച് പുതിയ സർക്കാർ ഐ ടി ഐ കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

can apply for new government ITI
Author
Trivandrum, First Published Jan 26, 2021, 8:58 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എസ് സി വി റ്റി)യുടെ പാഠ്യപദ്ധതി അനുസരിച്ച് പുതുതായി  ആരംഭിക്കുന്ന അഞ്ച് പുതിയ സർക്കാർ ഐ ടി ഐ കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഐ.ടി.ഐകളും അവിടേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ. ഗവ. ഐ.ടി.ഐ പോരുവഴി,കൊല്ലം (ഐ.ടി.ഐ ചന്ദനത്തോപ്പ്,  ഐ.ടി.ഐ തേവലക്കര, പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസ്-9446592202) ഗവ.ഐ.ടി.ഐ കുളത്തുപ്പുഴ, കൊല്ലം. (ആർ പി എൽ എസ്റ്റേറ്റ് ഓഫീസ്,  ഐ.ടി.ഐ ഇളമാട്, 0474 - 2671715).

ഗവ.ഐ.ടി.ഐ ഏലപ്പാറ, ഇടുക്കി (ഐ.ടി.ഐ കട്ടപ്പന,  ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്,  കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216) ഗവ.ഐ.ടി.ഐ കരുണാപുരം, ഇടുക്കി (ഐ.ടി.ഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216). ഗവ.ഐ.ടി.ഐ വാഴക്കാട്,  മലപ്പുറം (വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ഐ.ടി.ഐ അരീക്കോട്, വാഴക്കാട് ദാറുൽ ഉലും കോംപ്ലക്സ്, ഗവ.ഐ.ടി.ഐ വാഴക്കാട് താല്ക്കാലിക കെട്ടിടം) 0483-2850238, 8547329954.

പൂരിപ്പിച്ച അപേക്ഷ  ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. ഐ ടി ഐ കളിലെ ട്രേഡ്, യൂണിറ്റ്,  വിദ്യാഭ്യാസയോഗ്യത എന്നിവയടങ്ങിയ പ്രോസ്പെക്ടസ്, അപേക്ഷാഫാറം  എന്നിവ  https://det.kerala.gov.in ൽ ലഭിക്കും.

Follow Us:
Download App:
  • android
  • ios