മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ക്ഷയരോഗ നിര്‍മാര്‍ജ്ജനം വിഷയത്തില്‍ കാര്‍ട്ടൂണ്‍ ചിത്രരചനാ മത്സരം(കളര്‍) സംഘടിപ്പിക്കും.
തിരുവനന്തപുരം: ലോക ക്ഷയരോഗ ദിനത്തോട് അനുബന്ധിച്ച് ജില്ലാ ടി ബി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ക്ഷയരോഗ നിര്‍മാര്‍ജ്ജനം വിഷയത്തില്‍ കാര്‍ട്ടൂണ്‍ ചിത്രരചനാ മത്സരം(കളര്‍) സംഘടിപ്പിക്കും. എ3 സൈസ് വെള്ള ചാര്‍ട്ട് പേപ്പറില്‍ സ്‌കെച്ച് പെന്‍/വാട്ടര്‍ കളര്‍/ക്രയോണ്‍സ്/കളര്‍ പെന്‍സില്‍ ഉപയോഗിച്ച് വരയ്ക്കാം.
ഇവ വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ ഫെബ്രുവരി 15 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ ടി ബി ഓഫീസര്‍, (എന്‍ ടി ഇ പി ഓഫീസ്), ജില്ലാ ടി ബി കേന്ദ്രം, ബിഷപപ് ജെറോം നഗറിന് എതിര്‍വശം, ചിന്നക്കട, കൊല്ലം-691001 വിലാസത്തില്‍ നല്‍കണം. വിദ്യാര്‍ഥിയുടെ പേര്, കോഴ്‌സ് വര്‍ഷം, സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ചിത്രത്തോടൊപ്പം അയയ്ക്കണം. വിദ്യാര്‍ഥിക്ക് ഒറ്റക്കോ, പരമാവധി മൂന്നുപേര്‍ അടങ്ങുന്ന ഗ്രൂപ്പായോ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 0474-2748985 നമ്പരില്‍ ലഭിക്കും.
