ത്താം ക്സാസ് പരീക്ഷയിൽ 99.79 ശതമാനത്തോടെ വിജയവാഡയ്ക്കൊപ്പം തിരുവനന്തപുരം മേഖല ഒന്നാമതായി. 12 -ാം ക്ലാസിൽ പക്ഷെ ഒരുപടി...

തിരുവനന്തപുരം: സി ബി എസ്‌ ഇ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പത്തിലും പ്ലസ്ടൂവിലും തിരുവനന്തപുരം മേഖല ഇത്തവണയും മികവ് പുലർത്തി. പത്താം ക്സാസ് പരീക്ഷയിൽ 99.79 ശതമാനത്തോടെ വിജയവാഡയ്ക്കൊപ്പം തിരുവനന്തപുരം മേഖല ഒന്നാമതായി. 12 -ാം ക്ലാസിൽ പക്ഷെ ഒരുപടി പിന്നോട്ട് പോയി. കഴിഞ്ഞവർഷം വിജയ ശതമാനത്തിൽ മുന്നിൽ ആയിരുന്ന തിരുവനന്തപുരം മേഖല ഇത്തവണ 99.32 ശതമാനവുമായി രണ്ടാം സ്ഥാനത്തായി. 99.60 ശതമാനം വിജയവുമായി വിജയവാഡ ഒന്നാമതായി.

Add Asianetnews as a Preferred SourcegooglePreferred

മൊത്തം പരീക്ഷയിൽ പത്താം ക്ലാസിൽ 93.66 ശതമാനം പേർ വിജയിച്ചപ്പോൾ 88.39% ശതമാനമാണ് പ്ലസ് ടുവിലെ വിജയം. 2371939 വിദ്യാർത്ഥികൾ എഴുതിയ സി ബി എസ്‌ ഇ പത്താം ക്ലാസ് പരീക്ഷയിൽ 93.66 ശതമാനമാണ് വിജയം. 89.39 ആണ് പന്ത്രണ്ടാം ക്ലാസിലെ ഇത്തവണത്തെ സി ബി എസ്‌ ഇ വിജയശതമാനം. പത്തിലും പ്ലസ്ടുവിലും പെൺകുട്ടികൾ തന്നെയാണ് വിജയത്തിളക്കത്തിൽ മുന്നിൽ. 95% പെൺകുട്ടികൾ പത്താം ക്ലാസിൽ വിജയം കൈവരിച്ചപ്പോൾ 91.64 ആണ് പ്ലസ്ടുവിലെ പെൺകുട്ടികളുടെ വിജയശതമാനം. 92.63% ആൺകുട്ടികൾ 10 -ാം ക്ലാസിൽ വിജയം കൈവരിച്ചപ്പോൾ 85.7 ആണ് പ്ലസ് ടുവിൽ വിജയ ശതമാനം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 95 ശതമാനം വിദ്യാർഥികൾ പത്താം ക്ലാസിൽ വിജയം നേടിയപ്പോൾ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും പ്ലസ് ടു പാസാകാൻ കഴിഞ്ഞു. സി ബി എസ്‌ ഇ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. ദൃഢനിശ്ചയത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് പരീക്ഷയിലെ വിജയമെന്ന് മോദി എക്സിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം