Asianet News MalayalamAsianet News Malayalam

സ്റ്റെനോഗ്രാഫി കോഴ്‌സ്, ചെയിൻ സർവെ പരിശീലനം; ആരോ​ഗ്യസർവ്വകലാശാല ഒന്നാം ഘട്ട അലോട്ട്മെന്റ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്‌സിന് അപേക്ഷകൾ ക്ഷണിക്കുന്നു. 

Chain survey stenography training
Author
Trivandrum, First Published Nov 30, 2021, 4:02 PM IST

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ (gov. pre examination training centre) ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്‌സിന് (stenography course) (2021-23) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ +2 പരീക്ഷ പാസ്സായവരായിരിക്കണം. ബിരുദധാരികൾക്ക് മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവിന് വിധേയമായി പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. സ്റ്റെനോഗ്രാഫി കോഴ്‌സിനോടൊപ്പം ജനറൽനോളേജ്, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിങ് എന്നീ വിഷയങ്ങൾക്ക് പ്രത്യേക ക്ലാസുകൾ നൽകുന്നതാണ്.

ഡിസംബർ 13ന് ആരംഭിക്കുന്ന ഈ കോഴ്‌സിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 09.12.2021 നു മുൻപ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ചെയിൻ സർവെ പരിശീലനം
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ഗവ. ചെയിൻ സർവെ സ്‌കൂളുകളിൽ നടത്തുന്ന മൂന്നു മാസത്തെ ചെയിൻ സർവെ (ലോവർ) ക്ലാസിലേക്ക് നിലവിലുള്ള ഒഴിവുകളിൽ അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ 31ന് മുൻപായി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സർവെ ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവെ വകുപ്പിന്റെ വെബ് സൈറ്റിലോ സർവെ ഡയറക്ടറേറ്റിലോ 0471-2337810 എന്ന നമ്പറിലോ ലഭിക്കും.

ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച ബി.എസ്‌സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ   പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 1 മുതൽ 4 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.



 

Follow Us:
Download App:
  • android
  • ios