റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ മത്സരാർഥികളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ച് ഏറ്റവും മികച്ച രീതിയിൽ എല്ലാവർക്കും പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. 

തിരുവനന്തപുരം: കെഎഎസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 11 മണിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷമായിരിക്കും റാങ്ക് കാലാവധി എന്നും 105 തസ്തികളിലേക്കായിരിക്കും ആദ്യ നിയമനം ഉണ്ടാകുക എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സ്ട്രീം ഒന്നിൽ എസ് മാലിനിയും, രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയും, മൂന്നാം സ്‌ട്രീമില്‍ അനൂപ് കുമാറും ആദ്യ റാങ്ക് കരസ്ഥമാക്കി

ഫേസ്ബുക്ക് കുറിപ്പ്

ആറു പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് കേരള അഡ്‌മിനിസ്ട്റേറ്റീവ് സർവീസ് (KAS) യാഥാർഥ്യമാവുകയാണ്. ആദ്യ റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നിൽ എസ് മാലിനിയും, രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയും, മൂന്നാം സ്‌ട്രീമില്‍ അനൂപ് കുമാറും ആദ്യ റാങ്ക് കരസ്ഥമാക്കി. നവംബർ ഒന്നിനാണ്‌ പുതിയ സർവീസിന്‌ തുടക്കമാകുന്നത്‌. 105 തസ്‌തികകളിലേക്കാണ്‌ ആദ്യ നിയമനം ഉണ്ടാവുക. ഒരു വർഷമായിരിക്കും റാങ്ക് ലിസ്റ്റ് കാലാവധി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ മത്സരാർഥികളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ച് ഏറ്റവും മികച്ച രീതിയിൽ എല്ലാവർക്കും പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.