നിർമ്മിത ബുദ്ധിക്ക് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടെന്നും  നേട്ടങ്ങൾ തിരിച്ചറിയാനും കോട്ടങ്ങളെ തിരസ്കരിക്കാകനും വിദ്യാർത്ഥികൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി 

തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്സ് സംസ്ഥാന-ജില്ലാ തല അവാർഡുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി. സാങ്കേതിക വിദ്യയ്ക്കനുസരിച്ച് അറിവും വൈവിദ്ധ്യവും വളർത്താനാണ് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചതെന്നും അത് ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് ഡിജിറ്റൽ ആയി പഠനം നടത്തി കേരളം ലോകത്തിനു നൽകിയത് വലിയ പാഠമാണ്. വിദ്യാർഥികളിൽ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നത്. നിർമ്മിത ബുദ്ധിക്ക് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടെന്നും നേട്ടങ്ങൾ തിരിച്ചറിയാനും കോട്ടങ്ങളെ തിരസ്കരിക്കാകനും വിദ്യാർത്ഥികൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

YouTube video player