ഒരു വർഷം ദൈർഘ്യമുള്ള റഗുലർ ഓൺലൈൻ / ഓഫ് ലൈൻ ബാച്ച്, ഓൺലൈൻ ഫൌണ്ടേഷൻ ബാച്ച്, റിപ്പീറ്റേഴ്‌സ് ബാച്ച്, മെയിൻസ് ബാച്ച്, എന്നിങ്ങനെ വിവിധ പരിശീലനങ്ങൾക്ക് ചുവടെയുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യാം.

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2026 - 2027 വർഷത്തെ വിവിധ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള റഗുലർ ഓൺലൈൻ / ഓഫ് ലൈൻ ബാച്ച്, ഓൺലൈൻ ഫൌണ്ടേഷൻ ബാച്ച്, റിപ്പീറ്റേഴ്‌സ് ബാച്ച്, മെയിൻസ് ബാച്ച്, എന്നിങ്ങനെ വിവിധ പരിശീലനങ്ങൾക്ക് ചുവടെയുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കാം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസിളവ് ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ ഹെൽപ്പ് ലൈൻ നമ്പർ 0471-2479966, 8075768537, ഇമെയിൽ : kileiasacademy@gmail.com.