Asianet News MalayalamAsianet News Malayalam

സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു; പുതിയ തീയതി മെയ് 20 ന് ശേഷം പ്രഖ്യാപിക്കും

ഉദ്യോഗാര്‍ഥികളുടെ ആവശ്യപ്രകാരം പരീക്ഷ മാറ്റിവെക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. 

civil service priliminary exam postponed
Author
Delhi, First Published May 5, 2020, 10:07 AM IST

ദില്ലി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ യു.പി.എസ്.സി മാറ്റിവെച്ചു. മേയ് 31ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ തീയതി മേയ് 20ന് ശേഷം പ്രഖ്യാപിക്കും. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വെക്കാന്‍ തീരുമാനിച്ചത്. ഉദ്യോഗാര്‍ഥികളുടെ ആവശ്യപ്രകാരം പരീക്ഷ മാറ്റി വെക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. 

എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവയും യു.പി.എസ്.സി മാറ്റിവെച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. ഇവയുടെയെല്ലാം തീയതികള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.

2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കായി നടത്തുന്ന അവസാനവട്ട അഭിമുഖ പരീക്ഷയും മാറ്റിവച്ചിരുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് അഭിമുഖ പരീക്ഷകള്‍ ലിസ്റ്റ് ചെയ്തിരുന്നത്. മാറ്റിവച്ച പരീക്ഷ തിയ്യതികള്‍ പുനഃക്രമീകരിക്കുമ്പോള്‍ കുറഞ്ഞത് 30 ദിവസം മുമ്പെങ്കിലും പരീക്ഷാര്‍ഥികളെ അറിയിക്കുമെന്ന് യുപിഎസ്സി അറിയിച്ചു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയും മാറ്റിയതായി യുപിഎസ്‌സി അറിയിച്ചു. upsc.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios