Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ്സുകാര്‍ക്കും സി.എ ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം നേടാം: ഐ.സി.എ.ഐ

1988-ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് റെഗുലേഷന്‍സിലെ 25ഇ, 25എഫ്, 28എഫ് എന്നീ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള അനുമതി ലഭിച്ചത് വഴിയാണ് പത്താം ക്ലാസ്സ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിലേക്ക് പ്രവേശനാനുമതി ലഭിച്ചതെന്ന് ഐ.സി.എ.ഐ പ്രസിഡന്റ് അതുല്‍ കുമാര്‍ ഗുപ്ത പറഞ്ഞു. 

class ten students can apply for ca foundation course
Author
Delhi, First Published Oct 21, 2020, 3:43 PM IST


ദില്ലി:  പത്താം ക്ലാസ്സ് പാസ്സായവര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം നേടാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സിലെ പ്രവേശനത്തിനായുള്ള മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തതോടെയാണിത് സാധ്യമായത്. പുതിയ ഭേദ​ഗതി പ്രകാരം പത്താം ക്ലാസ് കഴിഞ്ഞവർക്കും ഫൗണ്ടേഷൻ കോഴ്സിന് അപേക്ഷ നൽകാം. 

താല്‍ക്കാലിക പ്രവേശനമാകും പത്താം ക്ലാസ്സ് പാസ്സായ വിദ്യാര്‍ഥിക്ക് ലഭിക്കുകയെന്നും പിന്നീട് 12-ാം ക്ലാസ്സ് പാസ്സായതിന് ശേഷം മാത്രമേ പ്രവേശനം സ്ഥിരമാകുകയുള്ളുവെന്നും ഐ.സി.എ.ഐ വ്യക്തമാക്കി. 1988-ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് റെഗുലേഷന്‍സിലെ 25ഇ, 25എഫ്, 28എഫ് എന്നീ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള അനുമതി ലഭിച്ചത് വഴിയാണ് പത്താം ക്ലാസ്സ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിലേക്ക് പ്രവേശനാനുമതി ലഭിച്ചതെന്ന് ഐ.സി.എ.ഐ പ്രസിഡന്റ് അതുല്‍ കുമാര്‍ ഗുപ്ത പറഞ്ഞു. 

12-ാം ക്ലാസ്സ് പഠനത്തിനൊപ്പം ഫൗണ്ടേഷന്‍ കോഴ്‌സ് പഠിക്കുന്നത് വഴി വിദ്യാര്‍ഥികള്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയില്‍ പ്രാവീണ്യം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി മാര്‍ച്ചിലെ 12-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതും മേയില്‍ നടക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷന്‍ ടെസ്റ്റ് വിദ്യാര്‍ഥികള്‍ക്കെഴുതാം. കോഴ്‌സിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്ലാസ്സുകളും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നിലവിലുള്ളതിനെക്കാള്‍ ആറുമാസം മുന്‍പേ ജോലിയില്‍ പ്രവേശിക്കാന്‍ പുതിയ ഭേദഗതി വഴി വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios