Asianet News MalayalamAsianet News Malayalam

CLAT 2022 Result : ക്ലാറ്റ് പരീക്ഷഫലം പ്രഖ്യാപിച്ചു; സ്കോർ കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

CLAT സ്‌കോർകാർഡ് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റായ  consortiumofnlus.ac.in-ൽ നിന്നും ഡൗൺലോഡ് ചെയ്യാം. 

CLAT Examination 2022 result announced
Author
Delhi, First Published Jun 25, 2022, 1:30 PM IST

ദില്ലി:  കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) (Common Law Admission Test) 2022 ഫലം പ്രഖ്യാപിച്ചു. ദ് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് ആണ് (CNLU) ജൂൺ 24 ന് ഫലപ്രഖ്യാപനം നടത്തിയത്.  CLAT സ്‌കോർകാർഡ് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ-- consortiumofnlus.ac.in-ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫലം ലഭിക്കാൻ ഉദ്യോഗാർത്ഥികൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും നൽകേണ്ടതുണ്ട്.  CLAT ഫൈനൽ ഉത്തരസൂചിക  ജൂൺ 23 ന് പുറത്തിറക്കിയിരുന്നു. ബിരുദ (UG), ബിരുദാനന്തര (PG) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ജൂൺ 19 ന് 131 പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചാണ് നടത്തിയത്.  കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) ഉള്‍പ്പെടെ 22 ദേശീയ നിയമ സര്‍വകലാശാലകളാണ് ക്ലാറ്റ് പരിധിയില്‍ വരുന്നത്.

CLAT 2022 ഫലം: എങ്ങനെ പരിശോധിക്കാം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക  consortiumofnlus.ac.in.
ഹോംപേജിൽ, "CLAT 2022 റിസൾട്ട്" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും നൽകുക.
CLAT 2022 ഫലം സ്ക്രീനിൽ ദൃശ്യമാകും.
ഇത് ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.
 

Follow Us:
Download App:
  • android
  • ios