2022 മെയ് 8നാണ് ക്ലാറ്റ് പരീക്ഷ നടത്തുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 2 മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്.


ദില്ലി: കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് നടത്തുന്ന (CLAT 2022) ക്ലാറ്റ് 2022 (Registration)രജിസ്ട്രേഷൻ‌ ഇന്ന് (ജനുവരി 1) മുതൽ ആരംഭിക്കും. 2022 മെയ് 8നാണ് ക്ലാറ്റ് പരീക്ഷ നടത്തുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 2 മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. consortiumofnlus.ac.in. എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണ്. യുജി, പിജി പ്രോ​ഗ്രാമുകളിലായിട്ടാണ് ക്ലാറ്റ് പരീക്ഷ നടത്തുന്നത്.

ക്ലാറ്റ് 2022 അപേക്ഷാ തീയതിയും സമയവും സ്ഥിരീകരിച്ചുകൊണ്ട് ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രസ്താവന ഇപ്രകാരമാണ്. “ക്ലാറ്റ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ 2022 ജനുവരി 1-ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് 2022 മാർച്ച് 31-ന് അവസാനിക്കും. 2022 മെയ് 8ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെയാണ് പരീക്ഷ നടത്തുക”.

12-ാം ക്ലാസ് യോഗ്യത നേടിയതോ അവസാന വർഷ ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്നവരോ ആയ ഉദ്യോഗാർത്ഥികൾക്ക് ക്ലാറ്റ് യുജിയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്, കൂടാതെ എല്‍ എല്‍ ബി പൂർത്തിയാക്കിയ അല്ലെങ്കിൽ എല്‍ എല്‍ ബി പ്രോഗ്രാമിന്റെ അവസാന വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാറ്റ് എല്‍എല്‍എംന് അപേക്ഷിക്കാം.ക്ലാറ്റ് യുജിക്ക്, വിദ്യാർത്ഥികൾ യോഗ്യതാ പരീക്ഷയിൽ 45 ശതമാനം അല്ലെങ്കിൽ അതിന് തുല്യമായ മാർക്ക് നേടേണ്ടതുണ്ട്, കൂടാതെ ക്ലാറ്റ് പിജിക്ക് 50 ശതമാനം മാർക്ക് ആവശ്യമാണ്. 

സംവരണ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ഇളവുകൾ നിലവിലുണ്ട്. ആദ്യമായിട്ടാണ് കൺ‌സോർഷ്യം രണ്ട് പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ ക്ലാറ്റ് കൗൺസിലിംഗ് ഫീസ് 50,000 രൂപയിൽ നിന്ന് 30,000 രൂപയായി കുറച്ചിട്ടുണ്ട്. സംവരണ വിഭാഗത്തിന് കീഴിലുള്ള വിദ്യാർത്ഥികൾക്ക്, കൗൺസിലിംഗ് ഫീസ് 20,000 ആയിരിക്കും