179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.

തിരുവനന്തപുരം: കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ താത്ക്കാലിക തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ www.cet.ac.in ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 25 ന് വൈകിട്ട് നാല് മണിയ്ക്കകം അപേക്ഷ നൽകണം. പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷ ലഭ്യമാക്കണം.


മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona