മറ്റു ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക്  ക്യാമ്പസില്‍ ഹോസ്റ്റല്‍, ക്യാന്റീന്‍ സൗകര്യങ്ങളുണ്ട്.

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ ഐ ഐ സി) (AIIC) വിവിധ കോഴ്‌സുകളിലേക്ക് (Courses) അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 30 മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30. മറ്റു ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ക്യാമ്പസില്‍ ഹോസ്റ്റല്‍, ക്യാന്റീന്‍ സൗകര്യങ്ങളുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹത നല്കുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ ലെവല്‍ 4 കോഴ്‌സുകള്‍ക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാം. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ബി ടെക് സിവില്‍, ഡിപ്ലോമ സിവില്‍, സയന്‍സ് ബിരുദം, ബിഎ ജ്യോഗ്രഫി എന്നീ യോഗ്യതയുള്ളവര്‍ക്ക് ചേരാവുന്നതാണ് അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ് / ജിപിഎസ്.

മുന്‍വര്‍ഷങ്ങളില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ച പരിശീലന പരിപാടിയാണ് ആറുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ജിഐഎസ് / ജിപിഎസ്. പശ്ചാത്തല സൗകര്യവികസനം, നഗരവികസനം, കാലാവസ്ഥാ പഠനം, ദുരന്തനിവാരണം എന്നിങ്ങനെ വിവിധമേഖലകളില്‍ ഉപയോഗിക്കുന്ന ജിഐഎസ് തൊഴിലിടങ്ങളില്‍നിന്നു നേരിട്ടു പഠിക്കാന്‍ അവസരമൊരുക്കിക്കൊണ്ടാണ് ക്രമീകരിച്ചിട്ടുള്ളത്.

ലൈസന്‍സില്ലാതെ വയറിങ് ചെയ്യുന്നത് നിയമ വിരുദ്ധമായതിനാല്‍ അത്തരക്കാര്‍ക്കെതിരെ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് കര്‍ശനനടപടി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐ ഐ ഐ സി യിലെ അഞ്ചു മാസം മാത്രം ദൈര്‍ഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3 പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കും. ചുരുങ്ങിയ സമയം കൊണ്ട് വയര്‍മാന്‍ ലൈസന്‍സ് പരീക്ഷക്ക് അപേക്ഷിക്കാന്‍ യോഗ്യരാക്കുന്ന ഈ പരിശീലന പരിപാടി കേരളത്തില്‍ ആദ്യമായി ഐ ഐ ഐ സി യിലാണ് ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം 2021 ഡിസംബര്‍ മാസത്തിലാണുണ്ടായത്. ഇതിന് 30 സീറ്റാണ് ആദ്യഘട്ടത്തിലാണുള്ളത്. 

നിര്‍മാണവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പഠിപ്പിക്കുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ ലെവല്‍ 4 കോഴ്‌സ് വിദേശത്തും സ്വദേശത്തും നിരവധി തൊഴിലവസരങ്ങള്‍ ഉള്ളതാണ്. ഐ ഐ ഐ സി യിലെ ടെക്നിഷ്യന്‍ പരിശീലന പരിപാടികളെല്ലാം തന്നെ ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ അംഗീകാരത്തോടെയുള്ള ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് പ്രകാരമുള്ളതാണ്. അപേഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .www.iiic.ac.in . കൂടുതല്‍ വിവരങ്ങള്‍ക്ക് 8078980000