Asianet News MalayalamAsianet News Malayalam

Appointments : ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ‍‍ഡോക്ടർ, സ്റ്റാഫ് നഴ്സ് കരാർ നിയമനം

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനം നടത്തും. 

contract appointment business development executive doctor staff nurse
Author
Trivandrum, First Published Dec 4, 2021, 10:59 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (Business Development Executive) തസ്തികയിൽ കരാർ നിയമനം (Contract Appointment) നടത്തും. യു.ജി.സി അംഗീകൃത എം.ബി.എ ബിരുദവും, കാർഷിക ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് മാർക്കറ്റിംഗ് മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. എക്‌സ്‌പോർട്ട്, ഇംപോർട്ട് നടപടി ക്രമങ്ങൾ, ഭക്ഷ്യസുരക്ഷ, ക്വാളിറ്റി സർട്ടിഫിക്കേഷൻ എന്നീ മേഖലകളിൽ മുൻപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. ശമ്പളം 25,000 രൂപ. യാത്രാ അലവൻസുകൾ, വില്പന കമ്മീഷൻ എന്നിവ പ്രത്യേകം അനുവദിക്കും. ബയോഡേറ്റ സഹിതം sctfed@gmail.com ൽ അപേക്ഷിക്കണം. അപേക്ഷകൾ 15 നകം ലഭിക്കണം. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നമ്പർ - 4351, എ.കെ.ജി.നഗർ റോഡ്, പേരൂർക്കട പി.ഒ., തിരുവനന്തപുരം 695 005 എന്ന വിലാസത്തിലും അപേക്ഷിക്കാം.

ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക നിയമനം
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക തസ്തികകളിൽ നിയമനത്തിന് ഡിസംബർ 10 ന് രാവിലെ 10 ന് സാമൂഹിക കേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡോക്ടർ തസ്തികയിൽ ഒരു മാസത്തേക്കും നഴ്‌സ് തസ്തികയിൽ രണ്ടു മാസത്തേക്കുമാണ് നിയമനം. ഇരു തസ്തികളിലും ഓരോ ഒഴിവുകളാനുള്ളത്. ഡോക്ടർക്ക് വേണ്ട കുറഞ്ഞ യോഗ്യത എം.ബി.ബി.എസ്. പ്രതിമാസ വേതനം 41,000 രൂപ. സ്റ്റാഫ്‌നഴ്‌സിന് വേണ്ട കുറഞ്ഞ യോഗ്യത ജി.എൻ.എം. പ്രതിമാസ വേതനം 15,000 രൂപ

Follow Us:
Download App:
  • android
  • ios