CUET UG അപേക്ഷാ ഫോമിലെ എല്ലാ വിശദാംശങ്ങളും എഡിറ്റ് ചെയ്യാൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എവിടെയാണ് മാറ്റങ്ങൾ വരുത്തേണ്ടതെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്. 

ദില്ലി: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് യുജി ഫലം സെപ്റ്റംബർ 15 ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഉദ്യോ​ഗാർത്ഥികൾക്ക് കറക്ഷൻ വിൻഡോ സംവിധാനം, ഫലം പ്രഖ്യാപിക്കുന്നത് വരെ പ്രയോജനപ്പെടുത്താമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. അപേക്ഷ ഫോമിൽ തിരുത്തൽ വരുത്താൻ ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.cuet.samarth.ac.in-ൽ ചെയ്യാം. സെപ്റ്റംബർ 15 രാവിലെ 10 മണി വരെ അപേക്ഷ ഫോമിൽ തിരുത്തൽ വരുത്താൻ ഉദ്യോ​ഗാർത്ഥികൾക്ക് അവസരമുണ്ട്. 14 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കായാണ് സിയുഇടി യുജി ഫലം പ്രഖ്യാപിക്കാനൊരുങ്ങുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

CUET UG അപേക്ഷാ ഫോമിലെ എല്ലാ വിശദാംശങ്ങളും എഡിറ്റ് ചെയ്യാൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എവിടെയാണ് മാറ്റങ്ങൾ വരുത്തേണ്ടതെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനതീയതി, ജെൻഡർ, വിഭാ​ഗം, പിഡബ്ലിയുബിഡി, സർവ്വകലാശാലകളുടെ തെര‍ഞ്ഞെടുപ്പ് എന്നിവ മാത്രമേ തിരുത്താൻ സാധിക്കൂ. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cuet.samarth.ac.in, ൽ നിന്നും ഫലം പരിശോധിക്കുകയും ഡൈൺലോഡ് ചെയ്യുകയും ചെയ്യാം. 

സെപ്റ്റംബർ 15 നുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്ന് യുജിസി ചെയർമാൻ എം ജ​ഗദേഷ്കുമാർ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ജൂലൈ 15 മുതൽ ഓഗസ്റ്റ് 30 വരെ ആറ് ഘട്ടങ്ങളിലായി ഇന്ത്യയിലുടനീളമുള്ള 259 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 9 നഗരങ്ങളിലും സ്ഥിതി ചെയ്യുന്ന 489 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 14,90,000 ഉദ്യോഗാർത്ഥികൾക്കായിട്ടാണ് പൊതുപ്രവേശന പരീക്ഷ നടത്തിയത്. 

സ്‌കോർകാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക -- cuet.samarth.ac.in
ഹോം പേജിൽ, CUET UG 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അടുത്ത വിൻഡോയിൽ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉൾപ്പെടെയുള്ള ക്രെഡൻഷ്യലുകൾ നൽകുക
CUET UG 2022 ഫലം ക്ലിക്ക് ചെയ്ത് ആക്‌സസ് ചെയ്യുക