കാര്‍ഷിക മേഖലയില്‍ യുവതി യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റണ്‍ഷിപ്പിന് ജൂലൈ 24 വരെ അപേക്ഷിക്കാം. 

തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ യുവതി യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റണ്‍ഷിപ്പിന് (intership) ജൂലൈ 24 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ കൃഷി - ജൈവ കൃഷിയില്‍ (agriculte) ഡിപ്ലോമയോ വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ www.keralaagriculture.gov.in ല്‍ ജൂലൈ 24 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം.ഇന്‍സെന്റീവായി പ്രതിമാസം 2500 രൂപ നല്‍കും. ഫോട്ടോ പതിച്ച അപേക്ഷയും പകര്‍പ്പും സര്‍ട്ടിഫിക്കറ്റും അഭിമുഖ സമയത്ത് പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാവാൻ അവസരം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ നടത്തുന്ന അധ്യാപക പരിശീലന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെയുള്ള കോഴ്‌സുകളാണിത്. 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങൾക്ക്: www.rehabcouncil.nic.in, 0471-2418524, 9383400208.

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും: നിര്‍ദേശവുമായി ദ്വീപ് ഭരണകൂടം

ഫോട്ടോ ജേണലിസം കോഴ്സ് സ്പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററില്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് ആറിന് മുമ്പ് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം സെന്ററില്‍ പ്രവൃത്തി ദിവസം രാവിലെ 10നും വൈകീട്ട് നാലിനും ഇടയില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യത. ഫോണ്‍: 0471 2726275, 0484 2422275.

കാഷ് അവാര്‍ഡിന് അപേക്ഷിക്കാം
ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2021-22 വര്‍ഷം പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് /എ വണ്‍ നേടി വിജയിച്ചവര്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷിക്കാം. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോറം പൂരിപ്പിച്ച് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ്, അംശാദായം അടയ്ക്കുന്ന ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പും നല്‍കണം. ഫോണ്‍: 0477 2241455