ദില്ലി: നെറ്റ്, എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ അയക്കാനുള്ള തീയതി നീട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). യുജിസി നെറ്റ് 2020, സിഎസ്‌ഐആര്‍ നെറ്റ് 2020, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഎന്‍യുഇഇ 2020), ഐസിഎആര്‍ പരീക്ഷ എന്നിവയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്. 

ജൂണ്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് ജൂണ്‍ 15ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ മെയ് 31 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് 19 മഹാമാരി ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയത്.