ദില്ലി:  ദില്ലി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ്, ഫുൾടൈം സ്പെഷലിസ്റ്റ്, പാർട്‌ടൈം സ്പെഷലിസ്റ്റ്, പാർട്‌ടൈം സൂപ്പർ സ്പെഷലിസ്റ്റ് തസ്തികകളിലായി 61 ഒഴിവുകൾ. ജൂൺ 16, 17, 18 തീയതികളിൽ ദില്ലിയിൽ വച്ചായിരിക്കും ഇന്റർവ്യൂ നടത്തുന്നത്. അനസ്തീസിയ/ ഐസിയു, ബയോകെമിസ്ട്രി, ഇഎൻടി, ഐ, ഗൈനക്, മെഡിസിൻ, ഓർത്തോ, പീഡിയാട്രിക്സ്, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, സർജറി, സ്കിൻ, ഗ്യാസ്ട്രോഎൻട്രോളജി, എൻഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളിലാണ് അവസരം.