ദില്ലി: ദില്ലി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടിവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ആകെ 5486 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്. പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യതയായി പരി​ഗണിക്കുന്നത്. ഓൺലൈനായിട്ടാണ് അപേക്ഷ അയക്കേണ്ടത്. പുരുഷന്മാര്‍-3433, വനിത-1944, വിമുക്തഭരന്മാരിലെ (കമാന്‍ഡ് ഉള്‍പ്പടെ) എസ്.സി, എസ്.ടി വിഭാഗക്കാര്‍ (പുരുഷന്‍)- 469 എന്നിങ്ങനെയാണ് ഒഴിവുകള്‍. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

അംഗീകൃത ബോര്‍ഡില്‍നിന്ന് നേടിയ പ്ലസ്ടു (സീനിയര്‍ സെക്കന്‍ഡറി) വിജയമാണ് യോ​ഗ്യത. ദില്ലി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാന്‍ പതിനൊന്നാം ക്ലാസ് പാസ് മതി. പുരുഷന്മാര്‍ സാധുവായ എല്‍.എം.വി ലൈസന്‍സ് കായിക ക്ഷമതാ ടെസ്റ്റിനകം നേടിയിരിക്കണം. 21,700- 69100 രൂപയാണ് ശമ്പളം. ഓഗസ്റ്റ് ഒന്നിന് 18നും 25നും മധ്യേയായിരിക്കണം പ്രായം. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസില്ല. ഓണ്‍ലൈനായി സെപ്റ്റംബര്‍ 9 വരെയും ചലാന്‍ മുഖേന സെപ്റ്റംബര്‍ 14 വരെയും ഫീസടയ്ക്കാം. അപേക്ഷാ സമര്‍പ്പണം www.ssc.nic.in-ലെ വിജ്ഞാപനം വായിച്ചുമനസിലാക്കി ഓണ്‍ലൈനായി അപേക്ഷിക്കണം. രജിസ്‌ട്രേഷനും അപേക്ഷാസമര്‍പ്പണവും സംബന്ധിച്ച വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - സെപ്റ്റംബര്‍ ഏഴ്.