തിരുവനന്തപുരം: തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവ്വീസിലോ, സ്വയംഭരണ സ്ഥാപനങ്ങളിലോ നൈറ്റ് വാച്ച്മാൻ/സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തും. ശമ്പള സ്‌കെയിൽ 16500-35700 രൂപ. 

താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡേറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ എൻ.ഒ.സിയും ഉൾപ്പെടെ മേലധികാരികൾ മുഖേന 18ന് മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, അഞ്ചാംനില, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.