39,300-83,000 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
നിശ്ചിത ഫോമിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം, മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം. പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ മെയ് 25 നകം ലഭിക്കണം.
