ഈ വർഷത്തെ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. 83.87% ആണ് ഈ വർഷം ലഭിച്ചത്.

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടൂ ഫലം (DHSE Kerala Plus 2 Result 2022) പ്രഖ്യാപിച്ചു. 83.87% ആണ് ഈ വർഷം ലഭിച്ചത്. 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. പ്ലസ് 2 പ്രായോഗിക പരീക്ഷകൾ, 2022 ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ ആയിരുന്നു. 12 മണിക്ക് ശേഷം വിവിധ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. 

Add Asianetnews as a Preferred SourcegooglePreferred

പരീക്ഷ ഫലം പരിശോധിക്കാം
keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ റിസൾട്ട് എന്ന ലിങ്ക് ഓപ്പൺ ചെയ്യുക
ലോഗിൻ വിശദാംശങ്ങൾ നൽകുക
ഫലം സ്ക്രീനിൽ കാണാം
ഭാവി റഫറൻസിനായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം. പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു. 44,363 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ ഇത്തവണയും ഹയർസെക്കണ്ടറി സീറ്റുകൾ കൂട്ടേണ്ടിവരും. 4,26,469 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.