Asianet News MalayalamAsianet News Malayalam

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്: താൽകാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇയുടെ വെബ് സൈറ്റിലും റാങ്ക്‌ലിസ്റ്റ് ലഭിക്കും.

diploma in general nursing and midwifery course
Author
Trivandrum, First Published Nov 16, 2020, 3:19 PM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2020-21 ലേക്ക് അപേക്ഷിച്ചവരുടെ താൽകാലിക റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇയുടെ വെബ് സൈറ്റിലും റാങ്ക്‌ലിസ്റ്റ് ലഭിക്കും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിലും ലിസ്റ്റ് പരിശോധിക്കാം.

ലിസ്റ്റ് സംബന്ധിച്ച പരാതികൾ 23ന് വൈകിട്ട് അഞ്ചിന് മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. അന്തിമപട്ടിക ഈ മാസം 26ന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികൾക്കുള്ള ഇന്റർവ്യൂ ഡിസംബർ രണ്ടിന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ അലുംനി ഓഡിറ്റോറിയത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ  അസ്സൽ സർട്ടിക്കറ്റുകൾ സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തരമോ ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

Follow Us:
Download App:
  • android
  • ios