പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി ആപത്ഘട്ടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. 

ദില്ലി: സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികള്‍ കോടതി തള്ളിയതിന് ശേഷമാണ് കോടതിയുടെ ഈ തീരുമാനം. പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി ആപത്ഘട്ടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണു വിധി പറഞ്ഞത്.

കോവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തിൽ നീറ്റ്, ജെഇഇ മെയിൻ പ്രവേശനപരീക്ഷകൾ നീട്ടിയിരുന്നു. മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബർ 13നും ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ സെപ്റ്റംബർ1 മുതൽ 6 വരെയുമാണു നീട്ടിയത്. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27നാണ്.