കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും നടത്തുന്ന സൗജന്യ നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 

തിരുവനന്തപുരം: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും നടത്തുന്ന സൗജന്യ നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 18 മുതൽ 35 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് പ്രവേശനം. താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.

സ്‌കോളര്‍ഷിപ്പ്
കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായവര്‍ നവംബര്‍ 30-നകം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ല ഓഫീസുകളിൽ അപേക്ഷ നല്‍കണം.

സ്‌പോട്ട് അലോട്ട്‌മെന്റ്
സർക്കാർ/സ്വാശ്രയ കോളേജുകളിൽ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 19 ന് നടക്കും. അപേക്ഷകർ എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഹാജരായി രജിസ്റ്റർ ചെയ്യണം.

ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം | Innariyan 15 Nov 2022