ദില്ലി: കരസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും സൈനികരുടെ വിധവകള്‍ക്കും അപേക്ഷിക്കാം. ആകെ 191 ഒഴിവുകളാണുള്ളത്. വനിതകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഷോര്‍ട്ട് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 ഏപ്രിലിലാണ് കോഴ്‌സ് ആരംഭിക്കുക.

എന്‍ജിനിയറിങ് ബിരുദമുള്ളവര്‍ക്കും നിബന്ധനകളോടെ എന്‍ജിനിയറിങ് അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20-27. 1994 ഏപ്രില്‍ രണ്ടിനും 2001 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസര്‍, ഇന്റര്‍വ്യൂയിങ് ഓഫീസര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയാണുണ്ടാകുക. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. നിശ്ചിത ശാരീരികയോഗ്യതകളും വേണം. ഇതിന്റെ പരിശോധനയുമുണ്ടാകും. www.joinindianarmy.nic.in. നവംബര്‍ 12 ആണ് അവസാന തീയതി.