12 വർഷത്തിലധികം അധ്യാപന പരിചയവും CA ദേശീയ റാങ്ക് ജേതാക്കളുമായ അധ്യാപകരാണ് ഇലാൻസിൽ ക്ലാസുകൾ നയിക്കുന്നത്

മികച്ച ശമ്പളത്തോടെ ഇന്ത്യൻ ഫിനാന്‍സ് മേഖലയിലെ ഏറ്റവും prestigious ആയ ജോലി നേടിയെടുക്കാന്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ തയ്യാറാക്കിക്കൊണ്ട് തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത കോമേഴ്സ് സ്ഥാപനമായ ഇലാന്‍സ്. ഇന്ത്യൻ ഫിനാൻസ് ഇൻഡസ്ട്രിയെ തന്നെ നയിക്കാൻ നിങ്ങളെ ഒരുക്കുന്ന CA പരീക്ഷ വലിയ സമ്മര്‍ദ്ദങ്ങളില്ലാതെ എഴുതിയെടുക്കാന്‍ കൃത്യമായ പഠനരീതിയിലൂടെ ഇലാന്‍സ് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.

മികച്ച ഗൈഡന്‍സ്

12 വർഷത്തിലധികം അധ്യാപന പരിചയവും CA ദേശീയ റാങ്ക് ജേതാക്കളുമായ അധ്യാപകരാണ് ഇലാൻസിൽ ക്ലാസുകൾ നയിക്കുന്നത്. ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സിൻറെ ഏറ്റവും അവിഭാജ്യ ഘടകമായ ആർട്ടിക്കിൾഷിപ്പ് അസ്സിസ്റ്റൻസോടുകൂടി പരിശീലനം പൂർത്തിയാക്കി രാജ്യമറിയുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടൻറ് ആകാനുള്ള മികച്ച അവസരമാണ് ഇലാൻസ് ഒരുക്കുന്നത്. അധ്യാപകരെക്കൂടാതെ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി യോഗ്യരായ mentors, cordinators, student psychology counsellors എന്നിവരുടെ സേവനവും ഇലാൻസിൽ നൽകിവരുന്നു. അതിനുപുറമെ ലൈവ് ക്ലാസുകളും റെക്കോർഡഡ് ക്ലാസ്സുകളും കേൾക്കുന്നതിനും സംശയനിവാരണത്തിനും AI പവേർഡ് ലേർണിംഗ് ആപ്പ് ആയ Elant-ഉം കുട്ടികൾക്ക് സഹായകരമാവുന്നു.

മികച്ച സ്റ്റുഡന്‍റ് സപ്പോര്‍ട്ട്

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി 5 വ്യത്യസ്ത ക്ലബ്ബുകൾ ഇലാൻസിൽ പ്രവർത്തിക്കുന്നുണ്ട്. ഫിനാന്‍സ് മേഖലയെ കൂടുതല്‍ അറിയാനും അവിടെ തങ്ങളുടേതായ ഇടം കണ്ടെത്താനും ഇത്തരം ക്ലബ് ആക്ടിവിറ്റികള്‍ കുട്ടികളെ സഹായിക്കുന്നു. പരീക്ഷയോടടുക്കുമ്പോൾ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അവരുടെ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റുന്നതിനുമായി ഇലാൻസ്‌ ഒരുക്കിവരുന്ന പ്രത്യേക പദ്ധതിയാണ് Mission Dreampossible. ഈ സമയം രാത്രിയിലുള്‍പ്പെടെ ക്യാംപസ് തുറന്നു പ്രവര്‍ത്തിക്കുകയും കുട്ടികള്‍ക്ക് കൂടുതല്‍ സമയം പഠനത്തിനു മാത്രമായി ചെലവഴിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കൂടാതെ പഠനത്തിനു ശേഷം അവരെ ഒരു ജോലിക്ക് വേണ്ടി തയ്യാറാക്കുന്നതിനായി Mock Interviews ഉൾപ്പെടുന്ന Placement assistance-ഉം Elance ഉറപ്പാക്കുന്നു.

മികച്ച ക്യാംപസ് ലൈഫ്

പ്ലസ് 2 കഴിഞ്ഞും ഡിഗ്രി കഴിഞ്ഞും ഇലാൻസിൽ പ്രവേശനം നേടുന്നവർക്ക് തങ്ങളുടെ കലാലയ ജീവിതം നഷ്ടപ്പെടാതെ തന്നെ പഠനം തുടരാൻ കഴിയുമെന്നത് കൂടുതൽ കുട്ടികളെ ഇലാൻസിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ്. പഠനത്തിൽ അതീവ ശ്രദ്ധ നല്കുന്നതിനോടൊപ്പം വിവിധ ആഘോഷ പരിപാടികളും പാഠ്യേതര പ്രവർത്തനങ്ങളും ഇലാൻസിൽ നടന്നുവരുന്നു. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഇലാൻസിലെ വ്യത്യസ്തമായ പഠനരീതി ക്ലാസ് റൂം പഠനത്തിന് അപ്പുറം കുട്ടികളെ Industry Ready ആകാൻ പ്രാപ്തരാക്കുന്നു. ഇത്തരത്തില്‍ കേവലം ഒരു മത്സരപരീക്ഷ പരിശീലനത്തിനപ്പുറത്തേക്ക് വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണമായ വ്യക്തിത്വവികാസവും വളര്‍ച്ചയും കൂടെയാണ് ഇലാന്‍സ് ലക്ഷ്യമാക്കുന്നതും കാലങ്ങളായി ഉറപ്പാക്കുന്നതും.

ഇലാൻസിന്‍റെ കോഴിക്കോട്, കൊച്ചി ക്യാമ്പസുകളിലേക്കും ഓൺലൈൻ ബാച്ചുകളിലേക്കുമുള്ള CA അഡ്മിഷൻ തുടർന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് - ഫോൺ: 9895047070, എൻറോൾ ചെയ്യാനുള്ള ഫോം പൂരിപ്പിക്കാം.