പാലക്കാട്: പാലക്കാട് ജില്ലയിൽ ഫെബ്രുവരി 20ന് കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ്.എസിൽ നമ്പർ 2319 പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്താൻ നിശ്ചയിച്ച പത്താംതരം കോമൺ പ്രിലിമിനറി പരീക്ഷ തൃത്താല ഡോ. കെ.ബി.മേനോൻ മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂളിലേയ്ക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ (രജിസ്റ്റർ നമ്പർ 399901 മുതൽ 400200 വരെ) ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും ബന്ധപ്പെട്ട രേഖകളും സഹിതം തൃത്താല ഡോ. കെ.ബി.മേനോൻ മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0491 2505398.