Asianet News MalayalamAsianet News Malayalam

ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു; നാലു സെഷനിലായി 13 ഭാഷകളിൽ

താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

exam date announced for JEE main
Author
Delhi, First Published Dec 18, 2020, 2:26 PM IST

ദില്ലി: 2021 ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ തീയതികള്‍ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ആദ്യ സെഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നിങ്ങനെ നാലു സെഷനുകളിലായി 13 ഭാഷകളില്‍ അടുത്ത വര്‍ഷം ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടക്കും. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഭാഷ തിരഞ്ഞെടുക്കണം. പിന്നീട് അത് മാറ്റാന്‍ സാധിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

Follow Us:
Download App:
  • android
  • ios