Asianet News MalayalamAsianet News Malayalam

NORKA Roots : നോർക്ക റൂട്ട്സ്; പ്രവാസി സഹകരണ സംഘങ്ങൾക്ക് മൂന്നുലക്ഷം രൂപ വരെ ധനസഹായം

പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണ  ധനസഹായം നൽകുന്നത്. മൂന്നുലക്ഷം രൂപ വരെയാണ് ധനസഹായം.  
 

financial support expatriate co operative society
Author
Trivandrum, First Published Nov 26, 2021, 2:19 PM IST

തിരുവനന്തപുരം: നോർക്ക-റൂട്ട്‌സ് മുഖേന (NORKA Roots) പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന (Financial Support) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി (Expatriate) പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണ  ധനസഹായം നൽകുന്നത്. മൂന്നുലക്ഷം രൂപ വരെയാണ് ധനസഹായം.  

സഹകരണ സംഘങ്ങളുടെ അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷംരൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയർ പാരിറ്റിയായും രണ്ടു ലക്ഷംരൂപ പ്രവർത്തന മൂലധനമായും നൽകും.  അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്‌ട്രേഷന് ശേഷം രണ്ടു വർഷം പൂർത്തിയായിരിക്കുകയും വേണം.  എ, ബി ക്ലാസ്അംഗങ്ങൾ പ്രവാസികൾ/തിരിച്ചു വന്നവരായിരിക്കണം.  

ബൈലോയിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം.  സംഘത്തിന്റെ മുൻ സാമ്പത്തിക വർഷത്തെ ആഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.  പൊതു ജനതാൽപര്യമുളള ഉൽപാദന, സേവന, ഐ.ടി, തൊഴിൽസംരംഭങ്ങൾ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മൽസ്യമേഖല, മൂല്ല്യവർദ്ധിത ഉൽപന്ന നിർമ്മാണം, സേവന മേഖല, നിർമ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് അല്ലെങ്കിൽ നിലവിലുളള സംരംഭങ്ങൾ മേൽപ്രകാരം തൊഴിൽ ലഭ്യമാകത്തക്ക തരത്തിൽ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷംരൂപ പ്രവർത്തന മൂലധനം നൽകുന്നത്.  സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾ, സംഘത്തിലെ അംഗങ്ങൾ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങൾക്കാണ് ധനസഹായം നൽകുക.

അപേക്ഷാ ഫോറം നോർക്ക-റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അവശ്യരേഖകളായ, ഭരണസമിതിതീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയആഡിറ്റ്‌റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം 2021 ഡിസംബർ 10 നകം ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസർ, നോർക്ക-റൂട്ട്‌സ് , നോർക്ക സെന്റർ, 3-ാം നില, തൈക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org എന്ന വെബ്‌സൈറ്റിലോ  18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം ലഭിക്കും) എന്നീ ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Follow Us:
Download App:
  • android
  • ios