Asianet News MalayalamAsianet News Malayalam

Tribal College : ഗോത്രവർഗ്ഗ മാനേജ്മെന്റിനു കീഴിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം; തൊടുപുഴയിലെ ട്രൈബൽ കോളേജ്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജിലാണ് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിനു കീഴില്‍ ട്രൈബല്‍ കോളേജ് അനുവദിച്ചിരിക്കുന്നത്. 

first higher education institution under tribal management thodupuzha
Author
Trivandrum, First Published Dec 2, 2021, 11:45 AM IST

തിരുവനനന്തപുരം: രാജ്യത്ത് ആദ്യമായി ​ഗോത്രവർ​ഗ മാനേജ്മെന്റിന് (Tribal management) കീഴിൽ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം (higher education institution) അനുവദിച്ച് സർക്കാർ. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജിലാണ് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിനു കീഴില്‍ ട്രൈബല്‍ കോളേജ് (Tribal College) അനുവദിച്ചിരിക്കുന്നത്. ബി.എ എക്കണോമിക്സ്, ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ കോഴ്സുകളാണുണ്ടാവുക. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം
രണ്ടാം പിണറായി സർക്കാർ അധികാരമേറിയ ശേഷം എയ്‌ഡഡ് മേഖലയിൽ ആദ്യമായാണ് ഒരു കോളേജ് അനുവദിക്കുന്നത്; അത് ഗോത്രവർഗ്ഗജനതയുടെ പഠനോന്നതി ലക്ഷ്യമിട്ടാണ്. എൽഡിഎഫ് സർക്കാരിന്റെ സാമൂഹ്യനീതികാഴ്‌ചപ്പാടിന് മറ്റൊരു തെളിവാകുകയാണ് ഇടുക്കിയിൽ അനുവദിച്ച ട്രൈബൽ കോളേജ്.  തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജിലാണ് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിനു കീഴില്‍ കോളേജ് തുടങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയിരിക്കുന്നത്. ഈ അധ്യയനവർഷംതന്നെ കോളേജ് ആരംഭിക്കും. ബി.എ എക്കണോമിക്സ്, ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ കോഴ്സുകളാണുണ്ടാവുക. 

എഴുപതിനായിരം ഗോത്രവർഗ്ഗജനങ്ങളുള്ള ജില്ലയാണ് ഇടുക്കി. അതിൽ മുപ്പത്തിനായിരവും കോളജിനു  സമീപത്തെ നാലു പഞ്ചായത്തുകളിലായാണ്. ഉന്നത വിദ്യാഭ്യസരംഗത്തെ കൊഴിഞ്ഞുപോക്ക് പ്രവണത കൂടുതലുള്ള ജില്ലകളിൽ ഒന്നുമാണിത്. പുതിയ സ്ഥാപനം ഉന്നതവിദ്യാഭ്യാസരംഗത്ത് ഗോത്രവർഗ്ഗജനതയുടെ കൂടിയ സാന്നിധ്യത്തിനും, ഒപ്പംതന്നെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും സഹായിക്കും.  

രാജ്യത്ത് ഗോത്രവർഗ്ഗ മാനേജ്മെന്റിനു കീഴിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം അനുവദിച്ചതും ഒന്നാം പിണറായി സർക്കാരാണ്. മലയരയ എഡ്യൂക്കേഷണൽ ട്രസ്റ്റിനുകീഴിൽ ത്തന്നെയുള്ള ശ്രീശബരീശ കോളേജിൽ ഇപ്പോൾ അഞ്ച് കോഴ്സുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios