കുറഞ്ഞത് 10 ശതമാനം മാര്‍ക്ക് നേടിയ ജനറല്‍/എസ്.ഇ.ബി.സി. വിഭാഗക്കാരും കുറഞ്ഞത് 5 ശതമാനം മാര്‍ക്ക് നേടിയ എസ്.സി./എസ്.ടി. വിഭാഗക്കാരും മാത്രമാണ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളത്.

തിരുവനന്തപുരം: പഞ്ചവത്സര എല്‍എല്‍.ബി. കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ജൂണ്‍ 22ന് നടന്ന പ്രവേശന പരീക്ഷയുടെ ഫലം പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'Integrated Five Year LL.B 2020-Candidate Portal' എന്ന ലിങ്കിലെ 'Result' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ പരീക്ഷാഫലം കാണാം.

കുറഞ്ഞത് 10 ശതമാനം മാര്‍ക്ക് നേടിയ ജനറല്‍/എസ്.ഇ.ബി.സി. വിഭാഗക്കാരും കുറഞ്ഞത് 5 ശതമാനം മാര്‍ക്ക് നേടിയ എസ്.സി./എസ്.ടി. വിഭാഗക്കാരും മാത്രമാണ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളത്. (പ്രോസ്പെക്ടസ് ക്ലോസ് 12(iv) ആദിത്യ എസ്. നായര്‍ (റോള്‍ നം. 13950) പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. വിവിധ കാരണങ്ങളാല്‍ പരീക്ഷാഫലം തടഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മതിയായ രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിന് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സൗകര്യം ലഭ്യമാണ്. ഹെല്‍പ്പ്ലൈന്‍ നമ്പര്‍ : 0471-2525300.