തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ബി.ടെക് കഴിഞ്ഞ പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലുമാണ് കോഴ്‌സുകൾ.

തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കെൽട്രോൺ നോളഡ്ജ് സെന്ററുകളിലാണ് കോഴ്‌സുകൾ നടക്കുക. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപന്റ് നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ജൂൺ 25നകം എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356789991/0471-2337450.

റാപ്പിഡ് ആന്‍റിബോഡി പരിശോധന; അഞ്ച് ജില്ലകളിൽ നിന്നുളള സാമ്പിളുകള്‍ ശേഖരിക്കും ...

മേഘ്‍ന രാജ് ഗര്‍ഭിണി, ചിരഞ്‍ജീവി സര്‍ജയുടെ വിയോഗത്തില്‍ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍- വീഡിയോ...

മോഹൻലാലിന്റെ വിശ്വശാന്തിഫൗണ്ടേഷന്‍ പൊലീസിന് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി ...

കദന കഥയല്ല, ചില യാഥാർഥ്യങ്ങൾ പറയുമ്പോൾ വികാരം അങ്ങനെയാകുന്നു, കുറിപ്പുമായി സംവിധായകൻ...