ചിരഞ്‍ജീവി സര്‍ജയുടെ വിയോഗത്തില്‍ മേഘ്‍ന രാജിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍.

നടൻ ചിരഞ്‍ജീവി സര്‍ജയുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് കന്നഡ സിനിമ ലോകം. മലയാളത്തിലും ശ്രദ്ധേയയായ നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവു കൂടിയാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അന്ത്യാഞ്‍ജലി അര്‍പ്പിച്ച് എല്ലാവരും രംഗത്ത് എത്തുന്നുണ്ട്. എന്നാല്‍ മേഘ്‍ന രാജിനെ ആശ്വസിപ്പിക്കാൻ ആകാത്ത അവസ്ഥയിലാണ് അവരുടെ കുടുംബം. നടി നാല് മാസം ഗര്‍ഭിണിയാണ് എന്നതാണ് വാര്‍ത്ത.

Add Asianetnews as a Preferred SourcegooglePreferred

പ്രണയത്തിന് ഒടുവിലായിരുന്നു ചിരഞ്‍ജീവിയും മേഘ്‍നയും വിവാഹിതരാകുന്നത്. 2018 ഏപ്രില്‍ 28ന് കൃസ്‍ത്യൻ ആചാരപ്രകാവും മെയ് രണ്ടിന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. കുഞ്ഞിനെ കാത്തിരിക്കുന്നതിനടയിലാണ് ഇപ്പോള്‍ ചിരഞ്‍ജീവി സര്‍ജ വിടവാങ്ങിയത്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്‍ച ചിരഞ്ജീവി സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു. 39 വയസായിരുന്നു.