Asianet News MalayalamAsianet News Malayalam

നിങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് ഏറ്റവും വലിയ രാജ്യസ്നേഹം: അരവിന്ദ് കെജ്‍രിവാൾ

ബോർഡ് പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ ദില്ലി സർക്കാർ സ്കൂളിലെ 22 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഷീൽഡുകളും ചടങ്ങിൽ വിതരണം ചെയ്തു. 

give good education to children says kejriwal
Author
Delhi, First Published Oct 26, 2021, 4:28 PM IST


ദില്ലി: കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന് രക്ഷിതാക്കളോട് അഭ്യർത്ഥിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. രാജ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്തവും മഹത്തരവുമായ മാതൃകയാണിതെന്നും രാജ്യത്തെ ബഹുദൂരം മുന്നോട്ട് നയിക്കാൻ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സ്കൂളുകൾ ഇപ്പോൾ മെച്ചപ്പെട്ടെ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും ഈ വർഷം പ്രൈവറ്റ് സ്കൂളുകളിൽ നിന്നും 2.5 ലക്ഷം വിദ്യാർത്ഥികളാണ് സർക്കാർ സ്കൂളിലേക്ക് എത്തിയിരിക്കുന്നതെന്നും കെജ്‍രിവാൾ വിശദമാക്കി. വി​ദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ രണ്ട് മഹ്ദ്‍വ്യക്തിത്വങ്ങളാണ് വാത്മീകി മഹർഷിയും ഡോ അംബേദ്കറും. ദില്ലി സംസ്കൃത അക്കാദമിയിൽ‌ വാത്മീകി ജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെജ്‍‍രിവാൾ. 

കുട്ടികളെ സ്കൂളിൽ വിടണമെന്നും മറ്റ് ജോലികളിലേക്ക് അയക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ബോർഡ് പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ ദില്ലി സർക്കാർ സ്കൂളിലെ 22 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഷീൽഡുകളും ചടങ്ങിൽ വിതരണം ചെയ്തു. 90 ശതമാനത്തിലധികം മാർക്ക് നേടിയ ഈ കുട്ടികളുടെ കണ്ണുകളിൽ സ്വപ്നങ്ങളുണ്ട്. ഐഎഎസ് ഉദ്യോ​ഗസ്ഥരാകനും എഞ്ചിനീയറാകാനും മറ്റ് മേഖലകളിലേക്ക് പോകാനും ഇവർ ആ​ഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് ഏറ്റവും വലിയ രാജ്യസ്നേഹം. രാജ്യത്ത അനേക ദൂരം മുന്നോട്ട് നയിക്കാൻ അതിന് സാധിക്കും കെജ്‍രിവാൾ പറഞ്ഞു. 

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ദില്ലി സർക്കാർ സൗജന്യ കോച്ചിം​ഗ് ഉറപ്പാക്കുകയും ഉന്നതവിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വായ്പ നൽകുകയും ചെയ്യും. അതുപോലെ തന്നെ ഏതെങ്കിലും വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് നേടണമെങ്കിലോ ഉന്നവിദ്യാഭ്യാസം നേടണമെങ്കിലോ അതിന്റെ ചെലവ് സർക്കാർ വഹിക്കും. 

Follow Us:
Download App:
  • android
  • ios