Asianet News MalayalamAsianet News Malayalam

ഗ്രാമീണ്‍ ബാങ്കുകളില്‍ 9640 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

നിലവില്‍ ഗ്രാമീണ്‍ ബാങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല. രണ്ടു തസ്തികയിലേക്കും (ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍, ഓഫീസര്‍ തസ്തികയിലെ ഏതെങ്കിലും ഒരു സ്‌കെയിലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം.

grameen bank vacancies degree qualification
Author
Delhi, First Published Jul 9, 2020, 3:23 PM IST

ദില്ലി: രാജ്യത്തെ 43 റീജണല്‍ റൂറല്‍ ബാങ്കുകളിലെ (RRB) ഗ്രൂപ്പ് എ ഓഫീസര്‍ (Scale I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്കുള്ള ഒന്‍പതാമത് പൊതു എഴുത്തുപരീക്ഷയ്ക്ക്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (IBPS) അപേക്ഷ ക്ഷണിച്ചു. ആകെ 9640 ഒഴിവുകളുണ്ട്. ഇതില്‍ 4624 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 5016 ഒഴിവുകള്‍ ഓഫീസര്‍ തസ്തികയിലുമാണ്. കേരള ഗ്രാമീണ്‍ ബാങ്കിലെ റിക്രൂട്ട്മെന്റും ഇതിനോടൊപ്പമാണ്. നിലവില്‍ ഗ്രാമീണ്‍ ബാങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല. രണ്ടു തസ്തികയിലേക്കും (ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍, ഓഫീസര്‍ തസ്തികയിലെ ഏതെങ്കിലും ഒരു സ്‌കെയിലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം.

ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): ബിരുദം/ തത്തുല്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ അറിവ് അഭിലഷണീയം. ഓഫീസര്‍ സ്‌കെയില്‍ I (അസിസ്റ്റന്റ് മാനേജര്‍): ബിരുദം/ തത്തുല്യം. പ്രാദേശികഭാഷയില്‍ അറിവുണ്ടായിരിക്കണം. കംപ്യൂട്ടര്‍പരിജ്ഞാനം വേണം. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഐ.ടി./ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ്/  അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.

ഓഫീസര്‍ സ്‌കെയില്‍ II: ജനറല്‍ ബാങ്കിങ് ഓഫീസര്‍ (മാനേജര്‍): മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഐ.ടി./ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ്/ അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസറായി ജോലിചെയ്ത് രണ്ടുവര്‍ഷത്തെ പരിചയം വേണം.

ഓഫീസര്‍ സ്‌കെയില്‍ II, സ്പെഷ്യലിസ്റ്റ് ഓഫീസര്‍ (മാനേജര്‍)ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി. എന്നിവയിലുള്ള ബിരുദം/ തത്തുല്യം. കംപ്യൂട്ടര്‍ അറിവ് വേണം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.

ലോ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള നിയമബിരുദം/ തത്തുല്യം. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ അഡ്വക്കേറ്റ്/ ലോഓഫീസര്‍ ആയി ജോലിനോക്കി രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം. ട്രഷറി മാനേജര്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ് അല്ലെങ്കില്‍ എം.ബി.എ. -ഫിനാന്‍സ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.
മാര്‍ക്കറ്റിങ് ഓഫീസര്‍:  എം.ബി.എ.-മാര്‍ക്കറ്റിങ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.

അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ ഡെയറി/ അനിമല്‍ ഹസ്ബന്‍ഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍ എന്നിവയില്‍ ബിരുദം/ തത്തുല്യം. രണ്ടുവര്‍ഷപ്രവൃത്തിപരിചയം വേണം.

ഓഫീസര്‍ സ്‌കെയില്‍ III (സീനിയര്‍ മാനേജര്‍): മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോഓപ്പറേഷന്‍/ ഐ.ടി./ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ് ആന്‍ഡ് അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദം/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്ത് അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം വേണം.

രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അഭിമുഖം ഉണ്ടാകും. ഓഗസ്റ്റിലായിരിക്കും പരീക്ഷ. അവസാന തീയതി: ജൂലായ് 21. വിവരങ്ങള്‍ക്ക് www.ibps.in സന്ദര്‍ശിക്കുക.

Follow Us:
Download App:
  • android
  • ios