ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. 

തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനീയറിംഗിലെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. 2025-26 അധ്യയന വർഷത്തേക്ക് സിവിൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഏതാനും ഒഴിവുകളാണ് നിലവിലുള്ളത്. ഈ വിഭാഗങ്ങളിൽ ബി.ഇ / ബി.ടെക്ക് ബിരുദവും എം.ഇ / എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ ജൂൺ 17 ന് രാവിലെ 10 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in, 0471 2998391.