മൈക്രോബയോളജി വിഭാഗത്തിലേക്ക് മേയ് 20 രാവിലെ 11 മണിക്കും അറബിക് വിഭാഗത്തിലേക്ക് മേയ് 20 ഉച്ചയ്ക്ക് 1 മണിക്കും ബയോകെമിസ്ട്രി വിഭാഗം മേയ് 21 രാവിലെ 11 മണിക്കും സംസ്കൃത വിഭാഗത്തിലേക്ക് മേയ് 21 ഉച്ചയ്ക്ക് 1 മണിക്കും ആയിരിക്കും ഇന്റർവ്യൂ നടക്കുക. 

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ വിഭാഗങ്ങളിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടക്കും. മൈക്രോബയോളജി വിഭാഗത്തിലേക്ക് മേയ് 20 രാവിലെ 11 മണിക്കും അറബിക് വിഭാഗത്തിലേക്ക് മേയ് 20 ഉച്ചയ്ക്ക് 1 മണിക്കും ബയോകെമിസ്ട്രി വിഭാഗം മേയ് 21 രാവിലെ 11 മണിക്കും സംസ്കൃത വിഭാഗത്തിലേക്ക് മേയ് 21 ഉച്ചയ്ക്ക് 1 മണിക്കും ആയിരിക്കും ഇന്റർവ്യൂ നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ മാത്രം യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, ആയതിന്റെ പകർപ്പ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.