Asianet News MalayalamAsianet News Malayalam

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം; അക്വാകള്‍ച്ചര്‍ പരിശീലന പരിപാടി

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2022-23 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.

Handloom Workers Welfare Fund Board Education Grants
Author
Trivandrum, First Published Jun 25, 2022, 2:31 PM IST

തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2022-23 വർഷത്തെ (education help) വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് (apply now) അപേക്ഷ ക്ഷണിച്ചു. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് വരെയുള്ള പഠനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. നിർദിഷ്ട ഫോമിലുള്ള അപേക്ഷ, മുൻവർഷത്തെ ക്ലാസിൽ ലഭിച്ച മാർക്ക്, ക്ഷേമനിധി കാർഡ്്, അംഗത്തിന്റെ ബാങ്ക് അക്കൗണ്ട്, എന്നിവയുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷ കോഴ്‌സ് ആരംഭിക്കുന്ന തീയതി മുതൽ 45 ദിവസത്തിനകം അതത് ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസിൽ ലഭിക്കണം. അപേക്ഷാഫോം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ് ഓഫിസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0497-2702995 (കണ്ണൂർ), 0496-2984709 (കോഴിക്കോട്), 0484-2374935 (എറണാകുളം), 0471-2331958 (തിരുവനന്തപുരം).

അക്വാകള്‍ച്ചര്‍  പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്കായുളള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക്  20 നും 38 നും ഇടയ്ക്ക് പ്രായമുളള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരിശീലനാര്‍ത്ഥികള്‍ ബി.എസ്.സി അക്വാ കള്‍ച്ചര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ അക്വാ കള്‍ച്ചര്‍ വിജയകരമായി പൂര്‍ത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ണന ഉണ്ടായിരിക്കും.

ഫിഷറീസ് വകുപ്പിനു കീഴിലുളള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളും മറ്റു ട്രെയിനിംഗ് സെന്‍ററുകളിലുമായിരിക്കും പരിശീലനം നല്‍കുന്നത്. ദക്ഷിണമേഖല  (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം) മധ്യമേഖല (എറണാകുളം. തൃശൂര്‍, ഇടുക്കി, പാലക്കാട്) ഉത്തരമേഖല (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) എന്നീ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും ഇന്‍റര്‍വ്യൂ നടത്തുന്നത്. ഓരോ മേഖലയില്‍ നിന്നും നാല് പേരെ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. 12 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്‍റെ  കാലാവധി എട്ട് മാസമായിരിക്കും. പ്രസ്തുത കാലയളവില്‍ 10000 രൂപ  സ്റ്റെപ്പന്‍റ് അനുവദിക്കും. താത്പര്യമുളളവര്‍  ജൂലൈ 10-ന് മുമ്പായി നിര്‍ദ്ദിഷ്ട മാതൃകയിലുളള  അപേക്ഷ ഫിഷറീസ് ജോയിന്‍റ് ഡയറക്ടര്‍ ഓഫീസ് (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി കോളേജ് പി.ഒ, ആലുവ, പിന്‍ 683102 വിലാസത്തിലോ ഓഫീസിന്‍റെ ഇ-മെയില്‍ (ddftrgkadungallur@gmail.com മുഖേനയോ സമര്‍പ്പിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ല.  അപേക്ഷ  ഫോറം ഫിഷറീസ് വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതിക്കു ശേഷം ലഭിക്കേണ്ട അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
 

Follow Us:
Download App:
  • android
  • ios