Asianet News MalayalamAsianet News Malayalam

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കോര്‍പ്പറേറ്റ് ഡിമാന്‍ഡ് വീക്ക്; നവംബര്‍ 2 മുതല്‍ 6 വരെ

ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ഫലബെല്ല, പി.സ്.എ ഗ്രൂപ്, ക്രെഡിറ്റ് സൂയിസ്, ടാറ്റ എ.ഐഎ. എന്നീ കമ്പനികളാണ് അതിനൂതന സാങ്കേതിക പരിഹാരം തേടി സംസ്ഥാനത്തെത്തുന്നത്. 

held corporate demand week from kerala startup mission
Author
Trivandrum, First Published Oct 30, 2020, 8:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ബിസിനസ് അവസരങ്ങള്‍ ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) നവംബര്‍ 2 മുതല്‍ 6  വരെ  കോര്‍പ്പറേറ്റ് ഡിമാന്‍ഡ് വീക്ക് സംഘടിപ്പിക്കുന്നു. നാസ്കോം ഇന്‍ഡസ്ട്രി പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമുമായി (എന്‍ഐപിപി) സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ ആഗോളതലത്തിലെ ആറ് പ്രമുഖ കോര്‍പ്പറേറ്റുകള്‍ പങ്കെടുക്കും.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ഫലബെല്ല, പി.സ്.എ ഗ്രൂപ്, ക്രെഡിറ്റ് സൂയിസ്, ടാറ്റ എ.ഐഎ. എന്നീ കമ്പനികളാണ് അതിനൂതന സാങ്കേതിക പരിഹാരം തേടി സംസ്ഥാനത്തെത്തുന്നത്. ഫിന്‍ടെക്, എന്‍റര്‍പ്രൈസ് ടെക്, എഡ്യു ടെക്, മൊബിലിറ്റി, എച്ച്ആര്‍ ടെക് എന്നീ മേഖലകളില്‍ നിന്നും പതിനഞ്ചോളം പ്രതിവിധികള്‍ക്കാണ് കോര്‍പ്പറേറ്റുകള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും പഞ്ചദിന പരിപാടിയിലൂടെ പരിഹാരം തേടുന്നത്.

ആദ്യഘട്ടത്തില്‍ റിവേഴ്സ് പിച്ചിലൂടെ കോര്‍പ്പറേറ്റുകള്‍ വിവിധ ദിവസങ്ങളിലായി തങ്ങളുടെ ആവശ്യങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കും. തുടര്‍ന്ന് കോര്‍പ്പറേറ്റുകളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ പരിഹാരമുള്ളതോ,  അവ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുന്നതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ കെഎസ്യുഎം പ്രത്യേകം തയ്യാറാക്കിയ പോര്‍ട്ടലിലൂടെ നവംബര്‍ 22 നു മുന്‍പായി  അപേക്ഷിക്കണം.

എന്‍ഐപിപിയും സ്റ്റാര്‍ട്ടപ് മിഷനും സംയുക്തമായി പ്രായോഗികമായ മികച്ച ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്ത് ഡിസംബര്‍ 5 നു മുന്‍പ് കോര്‍പറേറ്റുകള്‍ക്ക് കൈമാറും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഡിസംബര്‍ 14 മുതല്‍ 19 വരെ കെഎസ് യുഎം സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ബിഗ് ഡെമോ ഡേയിലേക്കുള്ള സ്റ്റാര്‍ട്ടപ്പുകളെ  കോര്‍പ്പറേറ്റുകള്‍ തിരഞ്ഞെടുക്കുക.

കെഎസ് യുഎമ്മിന്‍റെ യൂണിക് ഐഡി ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് http://bit.ly/ksumcdw എന്ന ലിങ്കില്‍ കോര്‍പ്പറേറ്റ് ഡിമാന്‍ഡ് ഡേയ്ക്കായി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് https://business.startupmission.in/nasscom എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9605206061.


 

Follow Us:
Download App:
  • android
  • ios