Asianet News MalayalamAsianet News Malayalam

കലാമണ്ഡലത്തിൽ ഹയർ സെക്കൻഡറി കോഴ്സുകൾ: സെപ്റ്റംബർ 3 വരെ തപാലിൽ അപേക്ഷ

10–ാം ക്ലാസ് ജയിച്ച് 2021 ജൂൺ ഒന്നിന് 20 വയസ്സ് കഴിയാത്തവർക്ക് അപേക്ഷിക്കാം; പട്ടികവിഭാഗമെങ്കിൽ 22 വയസ്സ്. 

higher secondary courses in kalamandalam
Author
Trivandrum, First Published Aug 27, 2021, 9:03 PM IST

തിരുവനന്തപുരം: കൽപിത സർവകലാശാലയായ കലാമണ്ഡലത്തിൽ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് സെപ്റ്റംബർ 3 വരെ തപാലിൽ അപേക്ഷ സ്വീകരിക്കും. കോഴ്സുകൾ ഇവയാണ് 
എ) ആൺകുട്ടികൾ: കഥകളിവേഷം (വടക്കൻ /തെക്കൻ), കഥകളിസംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, മിഴാവ്, തിമില, പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം (പുരുഷവേഷം)
ബി) പെൺകുട്ടികൾ: മോഹിനിയാട്ടം, കൂടിയാട്ടം (സ്ത്രീവേഷം)
സി) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും: തുള്ളൽ, കർണാടക സംഗീതം

10–ാം ക്ലാസ് ജയിച്ച് 2021 ജൂൺ ഒന്നിന് 20 വയസ്സ് കഴിയാത്തവർക്ക് അപേക്ഷിക്കാം; പട്ടികവിഭാഗമെങ്കിൽ 22 വയസ്സ്. നിർദിഷ്ടരീതിയിൽ 200 രൂപയടച്ച് ബാങ്ക്‌ രസീതു സഹിതം വേണം അപേക്ഷ; പട്ടികവിഭാഗമെങ്കിൽ 80 രൂപ. ആർട്ട് ഹൈസ്കൂൾ സർട്ടിഫിക്കറ്റുകാർക്ക് മുൻഗണനയുണ്ട്. ചുരുങ്ങിയ ഫീസ് നൽകിയാൽ മതി. കൂടുതൽ വിവരങ്ങൾക്ക് www.kalamandalam.ac.in. ഫോൺ: 04884 262418

Follow Us:
Download App:
  • android
  • ios